Site iconSite icon Janayugom Online

ഹരിയാനയിലെ പ്രളയം; ഏഷ്യയിലെ ഏറ്റവും വലിയ പഞ്ചസാരമില്ലിൽ 50 കോടി രൂപയുടെ നാശനഷ്ടം

ഹരിയാനയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പഞ്ചസാര മില്ലായ യമുനാ നഗറിലെ സരസ്വതി ഷുഗർ മില്ലിൽ വൻ നാശനഷ്ടം. ഏകദേശം 50 മുതൽ 60 കോടി രൂപയുടെ നാശമുണ്ടായതായാണ് വിവരം. പഞ്ചസാര മില്ലിൽ ഏകദേശം 97 കോടി രൂപ വിലവരുന്ന 2,20,000 ക്വൻറൽ പഞ്ചസാരയാണ് സൂക്ഷിച്ചിരുന്നത്. 

മഴവെള്ളവും കനത്ത മഴയിൽ സമീപത്തെ ഓടയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളവും വലിയ തോതിലുള്ള വെള്ളക്കെട്ടിന് കാരണമാകുകയായിരുന്നു. മുനിസിപ്പൽ കോർപ്പറേഷൻറെ ഡ്രയിനേജ് സിറ്റം വെയർ ഹൌസിന് തൊട്ട് പിന്നിൽ കൂടിയാണ് കടന്നുപോകുന്നതെന്ന് സരസ്വതി ഷുഗർ മില്ലിൻറെ ജനറൽ മാനേജർ രാജീവ് മിശ്ര പറഞ്ഞു. എന്നാൽ ഓട അടഞ്ഞ് കിടന്നതാണ് ഉയർന്ന തോതിൽ മഴ വെള്ളം പഞ്ചസാര മില്ലിലേക്ക് കയറാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. മിശ്ര പറയുന്നതനുസരിച്ച് ആദ്യമായാണ് മില്ലിൽ ഇത്തരത്തിൽ വെള്ളം കയറുന്നത്.

സരസ്വതി ഷുഗർ മില്ലിന് വലിയ തോതിൽ സാമ്പത്തിക നഷ്ടം ഉണ്ടായെങ്കിലും പ്രാദേശിക വിപണിയെ അത് സാരമായി ബാധിക്കില്ലെന്നും മിശ്ര പറഞ്ഞു 

Exit mobile version