ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല പൊതുജനങ്ങളുടെ സഹകരണത്തോടെ പൊതിച്ചോറ് ശേഖരിച്ച് തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്റർ ലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ മാസവും എട്ടാം തീയതി വിതരണം ചെയ്യുന്ന സ്നേഹ പൊതിച്ചോർ പദ്ധതിക്ക് ഇന്ന് തിരുവനന്തപുരം ആർസിസി അങ്കണത്തിൽ തുടക്കമായി. ലോകത്തിന്റെ സുന്ദരമായ കാഴ്ചകൾ കാണാൻ കഴിയാതെ കഴിഞ്ഞ 10 വർഷമായി തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്റർ മുൻവശത്ത് ലോട്ടറി വിറ്റും മാസ്ക് വിറ്റും ഉപജീവനമാർഗ്ഗത്തിലൂടെ ജീവിക്കുന്ന ഷാജി ഫിലിപ്പ്, ആദ്യ സ്നേഹ പൊതിച്ചോറ് നൽകി ഉദ്ഘാടനം ചെയ്തു.
തുടയന്നൂർ മേഖലയിൽ നിന്നുള്ള ഭവനങ്ങളിൽ നിന്ന് 400 ഓളം പൊതികളാണ് ഗ്രന്ഥശാല പ്രവർത്തകർ സമാഹരിച്ചത്. പ്രദേശത്തെ വീട്ടമ്മമാരുടെ കലവറ ഇല്ലാത്ത പിന്തുണ സ്നേഹ പൊതിച്ചോർ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളായ വിവാഹം / വിവാഹ വാർഷികം/ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർ/ ജന്മദിനം തുടങ്ങിയ വേളകളിൽ ഗ്രന്ഥശാല പ്രവർത്തകരുമായി ബന്ധപ്പെട്ടാൽ പൊതിച്ചോറ് ആർ സി സി യിലെ രോഗികൾക്കും കുട്ടിരിപ്പുകാർക്കും പൊതിച്ചോറ് നൽകാൻ കഴിയും.
നമ്മളെ വേർപെട്ട് പോയ നമ്മുടെ പ്രിയപ്പെട്ടവരുടെ ഓർമ്മക്കായി പൊതിച്ചോർ നൽകാൻ കഴിയുമെന്ന് ഫ്രണ്ട്‌സ് യുവജന സമാജം ഗ്രന്ഥശാല പ്രസിഡന്റ് കൃഷ്ണ വിശാഖ് ഗ്രന്ഥശാല സെക്രട്ടറി ആർ രമേശ് എന്നിവർ അറിയിച്ചു.പൊതിച്ചോർ വീട്ടിൽ നിന്നും സമാഹരിക്കുന്നതിനു വോളന്റിയർമാരെ ഓരോ മേഖലയിലും ഗ്രന്ഥശാല ചുമതലപെടുത്തിയിട്ടുണ്ട് ഗ്രന്ഥശാല പ്രവർത്തകരായ വിനോദ് കരി ക്കകത്തിൽ, ജയപ്രകാശ്, സാബു, രതീഷ്, കുട്ടപ്പൻ, കണ്ണൻ, ഷാഫി, ബീന, ദീപ അനിൽ, അനിത, ജിഷ എന്നിവർ പൊതിച്ചോർ സമാഹരണത്തിൽ പങ്കെടുത്തു.
English Summary: food parcel scheme
You may also like this video