31 January 2026, Saturday

Related news

January 28, 2026
January 27, 2026
January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026

സ്നേഹ പൊതിച്ചോർ വിതരണ പദ്ധതിക്ക് തുടക്കമായി

Janayugom Webdesk
തിരുവനന്തപുരം
January 9, 2024 8:27 am

ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല പൊതുജനങ്ങളുടെ സഹകരണത്തോടെ പൊതിച്ചോറ് ശേഖരിച്ച് തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്റർ ലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ മാസവും എട്ടാം തീയതി വിതരണം ചെയ്യുന്ന സ്നേഹ പൊതിച്ചോർ പദ്ധതിക്ക് ഇന്ന് തിരുവനന്തപുരം ആർസിസി അങ്കണത്തിൽ തുടക്കമായി. ലോകത്തിന്റെ സുന്ദരമായ കാഴ്ചകൾ കാണാൻ കഴിയാതെ കഴിഞ്ഞ 10 വർഷമായി തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്റർ മുൻവശത്ത് ലോട്ടറി വിറ്റും മാസ്ക് വിറ്റും ഉപജീവനമാർഗ്ഗത്തിലൂടെ ജീവിക്കുന്ന  ഷാജി ഫിലിപ്പ്, ആദ്യ സ്നേഹ പൊതിച്ചോറ് നൽകി ഉദ്ഘാടനം ചെയ്തു.

തുടയന്നൂർ മേഖലയിൽ നിന്നുള്ള ഭവനങ്ങളിൽ നിന്ന് 400 ഓളം പൊതികളാണ് ഗ്രന്ഥശാല പ്രവർത്തകർ സമാഹരിച്ചത്. പ്രദേശത്തെ വീട്ടമ്മമാരുടെ കലവറ ഇല്ലാത്ത പിന്തുണ സ്നേഹ പൊതിച്ചോർ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളായ വിവാഹം / വിവാഹ വാർഷികം/ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർ/ ജന്മദിനം തുടങ്ങിയ വേളകളിൽ ഗ്രന്ഥശാല പ്രവർത്തകരുമായി ബന്ധപ്പെട്ടാൽ പൊതിച്ചോറ് ആർ സി സി യിലെ രോഗികൾക്കും കുട്ടിരിപ്പുകാർക്കും പൊതിച്ചോറ് നൽകാൻ കഴിയും.

നമ്മളെ വേർപെട്ട് പോയ നമ്മുടെ പ്രിയപ്പെട്ടവരുടെ ഓർമ്മക്കായി പൊതിച്ചോർ നൽകാൻ കഴിയുമെന്ന് ഫ്രണ്ട്‌സ് യുവജന സമാജം ഗ്രന്ഥശാല പ്രസിഡന്റ്‌ കൃഷ്ണ വിശാഖ് ഗ്രന്ഥശാല സെക്രട്ടറി ആർ രമേശ്‌ എന്നിവർ അറിയിച്ചു.പൊതിച്ചോർ വീട്ടിൽ നിന്നും സമാഹരിക്കുന്നതിനു വോളന്റിയർമാരെ ഓരോ മേഖലയിലും ഗ്രന്ഥശാല ചുമതലപെടുത്തിയിട്ടുണ്ട് ഗ്രന്ഥശാല പ്രവർത്തകരായ  വിനോദ് കരി ക്കകത്തിൽ,  ജയപ്രകാശ്, സാബു,  രതീഷ്,   കുട്ടപ്പൻ,  കണ്ണൻ,  ഷാഫി,  ബീന,  ദീപ അനിൽ,   അനിത, ജിഷ എന്നിവർ പൊതിച്ചോർ സമാഹരണത്തിൽ പങ്കെടുത്തു.

 

Eng­lish Sum­ma­ry: food par­cel scheme
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.