Site iconSite icon Janayugom Online

കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടുങ്കെ അന്തരിച്ചു

കേരളത്തില്‍ ചികിത്സയ്ക്കായി എത്തിയ കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടുങ്ക അന്തരിച്ചു. ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു .ഒരാഴ്ച മുൻപാണ് നേത്രചികിത്സയ്ക്കായി അദ്ദേഹം കൂത്താട്ടുകുളത്തെ ശ്രീധരീയത്തിൽ എത്തിയത്. നയതന്ത്ര നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ കെനിയൻ എംബസി മുഖേന ജന്മനാട്ടിലേക്ക് കൊണ്ടു പോകും.

Exit mobile version