ജിമെയിൽ ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശവുമായി ഗൂഗിൾ. ദുർബലമായ പാസ്‌വേഡുകളുള്ള ജിമെയിൽ അക്കൗണ്ടുകളെ ഹാക്കർമാർ നിരന്തരം ലക്ഷ്യമിടുന്നുണ്ടെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു. ഈ ആക്രമണങ്ങൾ കാരണം, 2.5 ബില്യണിലധികം ജിമെയിൽ ഉപയോക്താക്കൾ ഫിഷിംഗ് തട്ടിപ്പുകൾക്കും ഡാറ്റാബേസ് ചോർച്ചകൾക്കും ഇരയാകാനുള്ള സാധ്യത കൂടുതലാണ്. ശക്തമായ മറ്റൊരു പാസ്‌വേഡിലേക്ക് ഉടൻ തന്നെ മാറാൻ ഗൂഗിൾ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.
എഐ വഴിയുള്ള സൈബർ ആക്രമണം മുൻനിർത്തി അടുത്തിടെ 180 കോടി ജിമെയിൽ ഉപയോക്താക്കൾക്ക് ഗൂഗിൾ ഒരു സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രോംപ്റ്റ് ഇഞ്ചക്ഷൻസ്’ എന്ന പുതിയ രൂപത്തിലുള്ള സൈബർ ആക്രമണത്തെക്കുറിച്ചാണ് ഗൂഗിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നത്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഗൂഗിൾ നിരന്തരം പാസ്‌വേഡുകൾ ഉപയോഗിക്കുമ്പോൾ, ആളുകൾ ഇപ്പോഴും എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന പാസ്‌വേഡുകളെയാണ് ആശ്രയിക്കുന്നത്. പ്രധാന പ്രശ്നം ജിമെയിൽ ഉപയോക്താക്കളിൽ 36% പേർ മാത്രമാണ് പതിവായി പാസ്‌വേഡുകൾ അപ്ഡേറ്റ് ചെയ്യുന്നത് എന്നതാണ്. പാസ്‌വേഡുകൾ മാറ്റാത്ത 64% പേരിൽ നിങ്ങളും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഇപ്പോൾ തന്നെ മാറ്റുക. ആളുകളെ കബളിപ്പിക്കാൻ ഹാക്കർമാർ പുതിയ വഴികൾ കണ്ടെത്തു. പക്ഷേ സുരക്ഷിതരായിരിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്.
ഉപയോക്താക്കൾ ശക്തമായ പാസ്‌വേർഡുകൾ സൃഷ്ടിക്കുക. വ്യക്തിഗത വിവരങ്ങൾ പാസ്‌വേർഡുകളിൽ ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം. ഗൂഗിൾ അക്കൗണ്ടുകളിൽ ഏറ്റവും സുരക്ഷിതമായി ലോഗിൻ ചെയ്യാനുള്ള മാർഗം പാസ്‌കീകളാണ് എന്ന് ഗൂഗിൾ അറിയിച്ചു.

