Site iconSite icon Janayugom Online

ഗോവൻ നിർമിത വിദേശമദ്യം പിടികൂടി എക്‌സൈസ് ; ഒരാള്‍ അറസ്റ്റുില്‍

എക്‌സൈസ് സംഘം മുതുകുളം, പുല്ലുകുളങ്ങര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 18 ലിറ്റർ ഗോവൻ നിർമിത വിദേശ മദ്യം പിടികൂടി. മുതുകുളം തെക്ക് വയലോരം വീട്ടിൽ വി വിനീതിന്റെ (29) വീട്ടിലെ കിടപ്പ് മുറിയിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യമാണ് പിടികൂടിയത്. വിനീതിനെ എക്‌സൈസ് അറസ്റ്റു ചെയ്തു.

ഗോവയിൽ മാത്രം ഉപയോഗിക്കാൻ അനുമതിയുളള മദ്യമായിരുന്നു. അനധികൃത വിൽപന ലക്ഷ്യമിട്ടാണ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കായംകുളം എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഇ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി സുനിൽ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം പ്രവീൺ, പി ജി ബിപിൻ, ജി ദീപു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സവിതാ രാജൻ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ആർ രജിത്ത് കുമാർഎന്നിവരുടെ സംഘമാണ് പിടികൂടിയത്.

Exit mobile version