സ്വര്‍ണ വില പത്തു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പവന്റെ വില 400 രൂപ കൂടി 40,240 രൂപയായി. ഗ്രാമിന് 50 രൂപ കൂടി 5,030 രൂപയുമായി. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനായിരുന്നു ഇതിനേക്കാള്‍ ഉയര്‍ന്ന വിലയായ 40,560 രൂപ രേഖപ്പെടുത്തിയത്.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന പ്രഖ്യാപനത്തിന് മുന്നോടിയായി ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണത്തിന്റെ വിലയില്‍ പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 54,848 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
English Summary:
Gold prices soar in the state; Pavan crossed 40000
You may also like this video: