Site iconSite icon Janayugom Online

ഗവര്‍ണറുടെ യാത്രാച്ചെലവ് ബജറ്റ് വിഹിതത്തേക്കാള്‍ ഒമ്പതിരട്ടി

ബജറ്റിൽ അനുവദിച്ചതിന്റെ ഒൻപത് ഇരട്ടി തുക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമാനയാത്രകള്‍ക്കായി ചെലവഴിച്ചെന്ന് രേഖകള്‍. ജൂലൈയിൽ 25 ലക്ഷം രൂപ അധികമായി ആവശ്യപ്പെട്ടെന്നും രേഖകള്‍ പറയുന്നു. 2021–22 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 11,88,000 രൂപയാണ് ഗവര്‍ണറുടെ യാത്രകള്‍ക്കായി അനുവദിച്ചത്. ജൂലൈമാസത്തോടെ യാത്രാച്ചെലവ് അനുവദിച്ച തുകയുടെ 80 ശതമാനത്തിലെത്തി. ഈ ഘട്ടത്തിലാണ് കൂടുതല്‍ തുക ആവശ്യപ്പെട്ടത്.

സര്‍ക്കാര്‍ ഇത് നിരസിച്ചതോടെ പണത്തിനായി ഗവര്‍ണര്‍ വീണ്ടും കത്തയച്ചു. ഇതില്‍‍ നേരത്തെ ആവശ്യപ്പെട്ടതിനേക്കാള്‍ 50 ലക്ഷം അധികം ചോദിച്ചിരുന്നു. നിരന്തരമായ കത്തിടപാടിനൊടുവില്‍ 75 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു. സര്‍ക്കാരിന്റെ ഭരണനിര്‍വഹണത്തെയും ചെലവിനത്തെയും നിരന്തരം മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്ന ഗവര്‍ണറുടെ ധൂര്‍ത്ത് സമൂഹത്തില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്.

Eng­lish Sum­ma­ry: gov­er­nor spent more mon­ey on air trav­els than what was allo­cat­ed in the budget
You may also like this video

Exit mobile version