Site iconSite icon Janayugom Online

പങ്കാളിത്ത പെൻഷൻ കുടിശ്ശിക; കെഎസ്ആര്‍ടിസി 251 കോടി അടച്ചുതീർക്കണമെന്ന് ഹൈക്കോടതി

ksrtcksrtc

ദേശീയ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ കെഎസ്ആ‍ർടിസിയിൽ വരുത്തിയ കുടിശ്ശിക ആറ് മാസത്തിനകം അടച്ചു തീർക്കണമെന്ന് ഹൈക്കോടതി. 9000 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച തുക വക മാറ്റിയ കോ‍ർപ്പറേഷൻ നടപടിക്കെതിരെ ജീവനക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. 

2014 മുതൽ 2023 വരെയുള്ള കുടിശിക തുകയായി 251 കോടി രൂപയാണ് കെഎസ്ആ‍ർടിസി അടച്ച് തീർക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് തുക അടക്കാൻ കഴിയാതിരുന്നതെന്നായിരുന്നു കെഎസ്ആ‍ർടിസി വിശദീകരണം. എന്നാൽ ദേശീയ പെൻഷൻ പദ്ധതിയിലേക്ക് അടക്കേണ്ട തുക വകമാറ്റിയത് അംഗീകരിക്കാനാവില്ലെന്നും ഉടൻ അടച്ചുതീർക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. 

Eng­lish Sum­ma­ry: HC orders KSRTC to pay 251 crores

You may also like this video

Exit mobile version