Site iconSite icon Janayugom Online

ബിഎഫ്-7,എക്സ്ബിബി വകഭേദങ്ങള്‍ മാരകമല്ലെന്ന് ആരോഗ്യ വിദഗ്ധര്‍

കോവിഡ് വ്യാപനം ചൈനയില്‍ തീവ്രമാക്കിയ ഒമിക്രോണിന്റെ ബിഎഫ്-7 വകഭേദം താരതമ്യേന ലഘുവാണെന്ന് കോവിഡ് വൈറസുകളുടെ ജനിതകവ്യതിയാനം നിരീക്ഷിക്കുന്ന മെഡിക്കല്‍ കണ്‍സോര്‍ഷ്യം. മെഡിക്കല്‍ കണ്‍സോര്‍ഷ്യമാ­യ ‘ഇന്‍സാകോഗ്‍’ ആണ് ഇ­ത് സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. 54 മെഡിക്കല്‍ ല­ബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാണിത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് എക്സ്­ബിബി വകഭേദമാണ്. സിംഗപ്പൂരിലും പിന്നീട് അമേരിക്കയിലുമാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യാപനത്തിലും ഈ വകഭേദം അത്ര ഗുരുതരമല്ലായിരുന്നുവെ­ന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കൂടുതല്‍ പേര്‍ക്ക് ആശുപത്രിവാസം വേ­ണ്ടിവന്നതിനും തെളിവില്ല. 

വിവിധ ഘട്ടങ്ങളില്‍ ജനിതകവ്യതിയാനത്തിന് വിഷയീഭവിച്ച കോവിഡ് വൈറസിന്റെ ചില വകഭേദങ്ങള്‍ കൂടുതല്‍ വ്യാപനസ്വഭാവം കൈവരിച്ചിട്ടുണ്ട്. എക്സ്­ബിബി വകഭേദം താരതമ്യേന ലഘുവാണ്. എന്നാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകാന്‍ പാടില്ലെന്നും ഇന്‍സാകോഗ് മുന്നറിയിപ്പ് നല്‍കുന്നു. എക്സ്ബിബി ഉപവകഭേദം മാരകമാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേ­ന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

ബിഎഫ്-7 കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകരാജ്യങ്ങളില്‍ പലയിടത്തും കണ്ടുവരുന്നതാണെന്ന് വൈറോളജിസ്റ്റുകളും പകര്‍ച്ചവ്യാധി സ്പെഷ്യലിസ്റ്റുകളും ചൂ­ണ്ടിക്കാട്ടുന്നു. താരതമ്യേന ലഘുവായ വ്യാപനശേഷി മാത്രമാണ് ബിഎഫ്-7നുള്ളത്. ഇന്ത്യയിലെ 73 ശതമാനത്തിലധികം സാമ്പിളുകളിൽ എക്സ്ബിബി ഉപ-വകഭേദമാണ് കണ്ടെത്തിയിട്ടുള്ളത്. നിരവധി ജനിതക വ്യതിയാനങ്ങള്‍ ലോകത്ത് നിലവിലുള്ളതില്‍ ബിഎഫ്-7 സാന്നിധ്യം 0.5 ശതമാനം മാത്രമാണെന്ന് ഇ­ന്‍സാകോഗിലെ വിദഗ്ധര്‍ പ­റയുന്നു. 91 രാജ്യങ്ങളില്‍ ബിഎഫ്-7 വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്. 

Eng­lish Summary:Health experts say the BF‑7 and XBB vari­ants are not lethal
You may also like this video

Exit mobile version