കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍പോയി മടങ്ങും വഴി ട്രെയിനില്‍ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഒ വി ലൂക്കോസിന്റെ മകനാണ്. കോട്ടയം പെരുമ്പയിക്കാട് സ്വദേശിയാണ്.
ട്രെയിനിൽ വെച്ച് ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

