ഭീകരാക്രമണ ഭീഷണിയെ തുടർന്ന് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ . അജ്ഞാത ഇമെയിൽ സന്ദേശം വഴി ഉത്തർപ്രദേശ് പൊലീസിനാണ് ഭീകരാക്രമണ ഭീഷണിയെത്തിയത്. ഇവർ ഡൽഹി പൊലീസിന് വിവരം കൈമാറുകയായിരുന്നു.
തീവ്രവാദ സംഘടനയായ തെഹ്രിക്-ഇ-താലിബാനാണ് ഇമെയിലിന് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഡൽഹിയിലെ സരോജ്നി മാർക്കറ്റ് പോലുള്ള പ്രദേശങ്ങളിൽ സുരക്ഷാനിർദ്ദേശങ്ങളെ മുന്‍നിർത്തി പരിശോധന ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.
english summary;Heavy security in Delhi following the threat of a terrorist attack
you may also like this video;