ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ നടിയോട് രഹസ്യ മൊഴി നല്‍കാനായി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാൻ നോട്ടീസ്. 29ാം തീയതി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ കോടതി മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ നല്‍കിയ മൊഴി പ്രകാരം കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് കാട്ടി നടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഉച്ചയ്ക്ക് രണ്ട് മുപ്പതിന് കോടതി മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നതാണെന്നും എന്നാല്‍ അത് കണക്കിലെടുക്കാതെയാണ് താരത്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതെന്നും നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

