Site iconSite icon Janayugom Online

സംസ്ഥാനത്തെ നാട്ടാനകളുടെ സെന്‍സസ് നടത്താന്‍ ഹൈക്കോടതി

സംസ്ഥാനത്തെ നാട്ടാനകളുടെ സെന്‍സസ് എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ആനകളുടെ ആരോഗ്യസ്ഥിതി, ഉടമസ്ഥന്‍, ഉടമസ്ഥത എങ്ങൻെ ലഭിച്ചു, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നിവയാണ് പരിശോധിക്കേണ്ടത്. ജില്ലാ കലക്ടര്‍, സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലെ ഓരോ ജില്ലയിലേും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ക്കാണ് സെന്‍സസ് ചുമതല. ഇവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഏകീകരിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുടെ ബഞ്ചിന്റേതാണ് ഉത്തരവ്. 

Exit mobile version