Site iconSite icon Janayugom Online

ചരിത്രം രചിച്ച് നാദിറ മെഹറിനും എഐഎസ്എഫും

AISFAISF

കാലടി സർവകലാ ശാല ചെയർ പേഴ്സൺ ആയി മത്സരിക്കുന്ന രാജ്യത്തെ ആദ്യത്തെ ട്രാൻസ് ജെന്റർ ആയി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കാലടി സംസ്കൃത സർവ്വകലാ ശാല വിദ്യാർത്ഥിനിയായ നാദിറ മെഹറിൻ. നാദിറയെ മത്സര രംഗത്തിലെത്തിച്ചതോടെ എഐഎസ്എഫും ഈ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. നാദിറയുടെ നേതൃത്വത്തിലാണ് സർവ്വകലാ ശാലയിൽ എഐ എസ് എഫ് മത്സരിക്കുന്നത്. എഐ എസ് എഫ് സംസ്ഥാന കമ്മറ്റി അംഗമായ നാദിറ സംസ്കൃത സർവ്വകലാശാലയിലെ രണ്ടാം വർഷ തീയറ്റർ പിജി വിദ്യാർത്ഥിനിയാണ്. ട്രാൻസ് ജെന്റർ ആയ ഒരാൾ സംസ്ഥാന നേതൃത്വത്തിലേക്ക് വന്നതും ആദ്യമായി നാദിറയിലൂടെയാണ്.

പൊതുവിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും വിദ്യാർത്ഥി സംഘടനകളിലും ട്രാൻസ് വ്യക്തികളുണ്ടാവുമെങ്കിലും അവർക്കൊരു അവസരം നൽ‌കുക എന്നതുകൂടി പ്രധാനമാണ്. ട്രാൻസ് വ്യക്തികൾക്കും മറ്റുള്ളവരെപ്പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നും സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നും പൊതുസമൂഹം തിരിച്ചറിയണം. പലപ്പോഴും വിദ്യാർഥി സംഘടനകളുടെ ഭാ​ഗത്തു നിന്ന് ട്രാൻസ് വ്യക്തികളെ അം​ഗീകരിക്കുന്നു എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങുകയും അതൊരു പ്രഹസനവുമായി മാറുകയും ചെയ്യുന്ന ഈ കാലത്താണ് ചരിത്ര പരമായ ഒരു ദൗത്യം എഐഎസ്എഫ് തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും ഈ ദൗത്യത്തിൽ വിജയ പ്രതീക്ഷയാണ് ഉള്ളതെന്നും തന്നെപ്പോലുള്ളവരെ അംഗീകരിക്കുന്ന കലാലയമാണ് സംസ്കൃത യൂണിവേഴ്സിറ്റി എന്നും നാദിറ പറഞ്ഞു.

തിരുവനന്തപുരം സ്വദേശിനിയായ നാദിറ ജേർണലിസം ബിരുദത്തിനുശേഷം യൂണിവേഴ്സിറ്റി കോളേജിൽ നിന്നു പൊളിറ്റിക്കൽ സയൻസിൽ പോസ്റ്റ് ​ഗ്രാജ്വേഷൻ ചെയ്തു. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോഴും നാദിറ എഐഎസ്എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. പിഎച്ച്ഡി എടുക്കണം എന്നതാണ് ആ​ഗ്രഹം. ഒപ്പം രാഷ്ട്രീയരം​ഗത്തും സജീവമായി പ്രവർത്തിക്കണമെന്നുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിലൊക്കെ ട്രാൻസ് പ്രതിനിധി മത്സരിക്കുന്നത് നാദിറയുടെ സ്വപ്നമാണ്. സിനിമ മോഡൽ മേഖലയിലും സജീവമായ നാദിറ മെഹറിൻ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.

 

Eng­lish Sum­ma­ry: His­to­ry by Nadi­ra Mehr and AISF

 

You may like this video also

Exit mobile version