Site iconSite icon Janayugom Online

എട്ട് പാക് നഗരങ്ങളിൽ തിരിച്ചടിച്ച് ഇന്ത്യ; ഇസ്ലാമാബാദിലേക്ക് അടക്കം ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്

ഇന്ത്യക്ക് നേരെ ആക്രമണം തുടർച്ചയാക്കിയ സന്ദർഭത്തിൽ എട്ട് പാക് നഗരങ്ങളിൽ അടക്കം തിരിച്ചടിച്ച് ഇന്ത്യ. ഇസ്ലാമാബാദിലേക്ക് അടക്കം ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. റാവൽപിണ്ടി, സിയാൽകോട്ട്, ലഹോർ, പെഷ്‍വാർ, ഗുജ്‍രൺ വാല, അട്ടോക്ക് അടക്കമുള്ള നഗരങ്ങളിലും ഇന്ത്യ പ്രത്യാക്രമണം നടത്തി. പാക് പോർ വിമാനം തകർത്തു തുടങ്ങിയ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. 3 പാകിസ്ഥാൻ വ്യോമത്താവളങ്ങൾ ഇന്ത്യ ആക്രമിച്ചുവെന്ന് പാകിസ്ഥാൻ ആരോപിച്ചു. 

എന്നാൽ ഈ വിവരങ്ങൾ ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള വ്യോമതാവളത്തിൽ അടക്കം ശനിയാഴ്ച പുലർച്ചെ ശക്തമായ സ്ഫോടനങ്ങളുണ്ടായി. ഇസ്ലാമാബാദിൽ നിന്ന് 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയുള്ളതും രാജ്യത്തിന്റെ സൈനിക ആസ്ഥാനത്തോട് ചേർന്നുള്ളതുമായ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം ഉൾപ്പെടെ മൂന്ന് വ്യോമസേനാ താവളങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നതെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചു. 

Exit mobile version