Site iconSite icon Janayugom Online

ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ ലൂപ്പ് പരീക്ഷണ ട്രാക്ക് തയ്യാര്‍

ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ ലൂപ്പ് പരീക്ഷണ ട്രാക്ക് തയ്യാറായി. ഐഐടി മദ്രാസിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും സഹകരണത്തോടെ തയ്യാറാക്കുന്ന ഹൈപ്പര്‍ ലൂപ്പ് പരീക്ഷണ ട്രാക്കിന്റെ നിളെ 410 മീറ്ററാണ്.ഐഐടി മദ്രാസിലെ ആവിഷ്‌കർ ഹൈപ്പർലൂപ്പ് ടീമിന്റെയും സ്ഥാപനത്തിലെ സ്റ്റാർട്ടപ്പായ TuTr ന്റെയും സംയുക്ത സംരംഭമാണ് ഹൈപ്പര്‍ ലൂപ്പ് ട്രാക്ക്. ഐഐടി മദ്രാസില്‍ നിന്നുള്ള 76 അംഗ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികളാണ് ആവിഷ്ക്കര്‍ ഹൈപ്പര്‍ ലൂപ്പര്‍ ടീമിലുള്ളത്. ഹൈപ്പർ ലൂപ്പ് പരീക്ഷണ ട്രാക്കിന്റെ വിഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിലൂടെ പുറത്തുവിട്ടു. 

താഴ്ന്ന മർദാവസ്ഥയിലുള്ള ഹൈപ്പര്‍ലൂപ്പിലുടെ അസാധാരണമായ വേഗതയിൽ പോഡുകൾക്ക് സഞ്ചരിക്കാൻ സാധിക്കും. ഓരോ പോഡിലും 24–28 യാത്രക്കാരെ കൊണ്ടുപോകാൻ സാധിക്കുന്ന വിധത്തിലാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്. ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയിലൂടെ പോയിന്റ് ടു പോയിന്റ് യാത്ര വേഗത്തിലാക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഇതിലൂടെ യാത്രാമേഖലയിൽ വലിയ വിപ്ലവമായിരിക്കും സംഭവിക്കാൻ പോകുന്നതെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

Exit mobile version