Site icon Janayugom Online

ആശങ്കയോടെ രാജ്യം ; 24 മ​ണി​ക്കൂ​റി​നി​ടെ 20,000ല​ധി​കം കോവിഡ് കേസുകൾ

രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 22,775 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 406 പേ​ർ കോ​വി​ഡ്ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8,949 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രായതായി അധികൃതര്‍ വ്യക്തമാക്കി. നി​ല​വി​ൽ 1,04,781 പേ​ർ ചി​കി​ത്സ​യി​ൽ കഴിയുന്നുണ്ട്.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ഒ​മി​ക്രോ​ൺ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,431 ആ​യി ഉ​യ​ർ​ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 454 പേരാണ് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. തൊട്ടുപിന്നില്‍ ഡല്‍ഹിയാണ്. 351 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്‌നാട് 118, ഗുജറാത്ത് 115, കേരളം 109 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ കേസുകള്‍.

eng­lish sum­ma­ry; india’s Omi­cron tal­ly reach­es 1,431; fresh 22,775 covid-19 cases

you may also like this video;

Exit mobile version