Site iconSite icon Janayugom Online

നിക്ഷേപ ഉച്ചകോടി: പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി രാജീവ്

നിക്ഷേപ ഉച്ചകോടിയില്‍ ലഭിച്ച താതപര്യ പത്രങ്ങളുടെ തുടര്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ചു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഉച്ചകോടി വന്‍ വിജയമായിരുന്നുവെന്നും അന്തിമ കണക്ക് ലഭിക്കാന്‍ പദ്ധതികളുടെ എണ്ണവും തുകയും വര്‍ദ്ധിക്കുമന്നും മന്ത്രി അറിയിച്ചു. 

നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.ഉച്ചകോടി പൂർത്തിയായതിന് ശേഷവും പുതിയ താത്പര്യ പത്രങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഫ്ലക്സബിൾ പി സി ബി നിർമ്മാണ യൂണിറ്റ്, ടെലിവിഷൻ നിർമ്മാണ യൂണിറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. അന്തിമ പട്ടിക വരുമ്പോൾ പ്രൊജക്ടുകളുടെ എണ്ണവും ആകെ തുകയും ഉയരും. ഫോളോ അപ്പിനായി പ്രത്യേക സംവിധാനം ഉണ്ടാകും. 50 കോടി രൂപയിൽ താഴെ നിക്ഷേപമുള്ളവ വ്യവസായ ഡയറക്ടറേറ്റ് വഴി ഫോളോ അപ് ചെയ്യും. 

50 കോടി രൂപയിൽ കൂടുതലുള്ള വൻകിട പ്രോജക്ടുകൾ കെഎസ്ഐഡിസി വഴി ഫോളോ അപ്പ് ചെയ്യും. ഇതിനായി ഉദ്യാഗസ്ഥരും വിദഗ്ദ്ധരും ഉൾപ്പെടുന്ന കമ്മറ്റികൾ രൂപീകരിക്കും.ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ റിവ്യൂ കമ്മിറ്റി രൂപീകരിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പങ്കെടുത്ത് പ്രതിമാസ അവലോകനം നടത്തും. രണ്ട് മാസത്തിലൊരിക്കൽ വ്യവസായമന്ത്രി പങ്കെടുത്ത് അവലോകന യോഗം ചേരും. നിർമ്മാണ പുരോഗതി ഒരു ഡാഷ് ബോർഡ് വഴി പൊതു ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ പ്രോജക്ടുകൾക്കായി വിട്ടു നൽകാൻ താത്പര്യമുള്ള സ്വകാര്യ ഭൂമിയുടെ വിവരങ്ങൾ ലഭ്യമാക്കാൻ ഒരു പോർട്ടൽ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version