ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡറെ താലിബാന്‍ സന്യം അഫ്ഗാനിസ്ഥാനിൽ വെടിവച്ചു കൊന്നു. കാബൂളിൽ നടന്ന തീവ്രവാദ വിരുദ്ധ റെയ്ഡിനിടെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഐഎസിന്റെ പ്രധാന നേതാക്കളിൽ ഒരാളടക്കം രണ്ട് പേർ കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയുടെ മുൻ യുദ്ധമന്ത്രിയായി വിശേഷിപ്പിക്കപ്പെടുന്ന ഖാരി ഫത്തേഹ് ആണ് കൊല്ലപ്പെട്ട ഭീകരരിലൊരാളെന്ന് താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
കാബൂളിൽ, റഷ്യൻ, പാകിസ്ഥാൻ, ചൈനീസ് നയതന്ത്ര ദൗത്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ഐഎസ്കെപിയുടെ പ്രധാന തന്ത്രജ്ഞനായിരുന്നു ഖാരി ഫത്തേഹ്. പ്രസ്താവനയിൽ, ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യയുടെ (ഐഎസ്എച്ച്പി) ആദ്യ അമീറായ ഇജാസ് അഹമ്മദ് അഹാംഗറിനെ രണ്ട് അനുബന്ധ സംഘടനകളോടൊപ്പം കൊലപ്പെടുത്തിയതായും മുജാഹിദ് സ്ഥിരീകരിച്ചു.
English Sammury: Top Islamic State Commander killed Thaliban Forces