21 January 2026, Wednesday

ഐഎസ് കമാന്‍ഡറെ താലിബാന്‍ സൈന്യം വെടിവച്ചുകൊ ന്നു

web desk
ന്യൂഡല്‍ഹി
February 28, 2023 9:12 am

ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡറെ താലിബാന്‍ സന്യം അഫ്ഗാനിസ്ഥാനിൽ വെടിവച്ചു കൊന്നു. കാബൂളിൽ നടന്ന തീവ്രവാദ വിരുദ്ധ റെയ്ഡിനിടെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഐഎസിന്റെ പ്രധാന നേതാക്കളിൽ ഒരാളടക്കം രണ്ട് പേർ കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയുടെ മുൻ യുദ്ധമന്ത്രിയായി വിശേഷിപ്പിക്കപ്പെടുന്ന ഖാരി ഫത്തേഹ് ആണ് കൊല്ലപ്പെട്ട ഭീകരരിലൊരാളെന്ന് താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.

കാബൂളിൽ, റഷ്യൻ, പാകിസ്ഥാൻ, ചൈനീസ് നയതന്ത്ര ദൗത്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ഐഎസ്കെപിയുടെ പ്രധാന തന്ത്രജ്ഞനായിരുന്നു ഖാരി ഫത്തേഹ്. പ്രസ്താവനയിൽ, ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യയുടെ (ഐഎസ്എച്ച്പി) ആദ്യ അമീറായ ഇജാസ് അഹമ്മദ് അഹാംഗറിനെ രണ്ട് അനുബന്ധ സംഘടനകളോടൊപ്പം കൊലപ്പെടുത്തിയതായും മുജാഹിദ് സ്ഥിരീകരിച്ചു.

 

Eng­lish Sam­mury:  Top Islam­ic State Com­man­der killed Thal­iban Forces

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.