1994ലെ ഐഎസ്ആർഒ ചാരക്കേസിൽ മുൻ പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഉൾപ്പെടെ നാലു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി റദ്ദാക്കി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ വ്യക്തിഗതമായി പരിഗണിക്കുന്നതിനായി കോടതി കേസ് വീണ്ടും കേരള ഹൈക്കോടതിയിലേക്ക് മാറ്റി. ഗുജറാത്ത് മുൻ ഡിജിപി ആർബി ശ്രീകുമാർ, കേരളത്തിലെ രണ്ട് മുൻ പൊലീസ് ഉദ്യോഗസ്ഥർ, വിരമിച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥൻ എന്നിവരെ അഞ്ചാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസുമാരായ എംആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് സിബിഐയോട് നിർദേശിച്ചു.
ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ, മുൻ ഡിജിപി സിബി മാത്യൂസ്, എസ് വിജയൻ, തമ്പി എസ് ദുർഗ്ഗ ദത്ത്, പി.എസ്. ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
സിബിഐയ്ക്ക് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ഹാജരായി. ആർ.ബി.ശ്രീകുമാറിന് വേണ്ടി കപിൽ സിബലും സിബി മാത്യുസിന് വേണ്ടി ജോജി സ്കറിയയും പി എസ് ജയപ്രകാശിന് വേണ്ടി കാളീശ്വരം രാജ് എന്നിവരും ഹാജരായി. “ആത്യന്തികമായി ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടത് ഹൈക്കോടതിയാണ്. ഈ ഉത്തരവ് വന്ന് നാലാഴ്ചയ്ക്കുള്ളിൽ എത്രയും വേഗം മുൻകൂർ ജാമ്യാപേക്ഷകൾ തീർപ്പാക്കണമെന്ന് ഹൈക്കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കി.
English Summary: ISRO spy case: Supreme Court rejects bail plea of four people including CB Mathews
You may also like this video