യൂറോപ്യന്‍ യൂണിന്റെ സൂര്യ ദൗത്യമായ പ്രോബ 3 ഐഎസ്ആര്‍ഒ ഡിസംബറില്‍ വിക്ഷേപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ.ജിതേന്ദ്രസിംഗ് പറഞ്ഞു. ഇന്ത്യന്‍ സ്പേസ് കോണ്‍ക്ലേവ് 3.0ന്റെ ഭാഗമായി ഐഎഎൻഎസുമായി സംസാരിക്കുകയായിരുന്ന മന്ത്രി ഇന്ത്യയില്‍ നിന്നുള്ള ബഹിരാകാശ ശാസ്ത്രജ്ഞര്‍ യൂറോപ്പുമായി ചേര്‍ന്ന് സൂര്യന്റെ നിഗൂഢതകളുടെ ചുരുളഴിക്കുകയായണെന്നും പറഞ്ഞു.
സൗരയൂഥത്തോട് അടുത്ത് സ്ഥിതി ചെയ്യുന്ന സൂര്യന്‍റെ മങ്ങിയ പുറംഭാഗത്തെക്കുറിച്ച് പഠനം നടത്താന്‍ ലക്ഷ്യമിടുന്ന പ്രോബ‑3 ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വിഎക്സിലൂടെ വിക്ഷേപിക്കും.
സൂര്യ നിരീക്ഷണ ദൗത്യമായ യൂറോപ്പിന്റെ വലിയ ഓര്‍ബിറ്റര്‍ പ്രോബ 3 ഡിസംബര്‍ 3ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും.