Site iconSite icon Janayugom Online

രാജിവെക്കാൻ കെ സുരേന്ദ്രൻ ; ശോഭ സുരേന്ദ്രൻ ജയസാധ്യത അട്ടിമറിച്ചു

പാലക്കാട് മണ്ഡലത്തിലെ കനത്ത പരാജയത്തെ തുടർന്ന് രാജി സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ദേശീയ പ്രസിഡന്റ് ജെ പി നദ്ധ, സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്‌ എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് കേന്ദ്ര നേതൃത്വത്തെ കെ സുരേന്ദ്രൻ അറിയിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണം എന്ന് ദേശീയ നേതൃത്വത്തോട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

വിജയം പ്രതീക്ഷിച്ച പാലക്കാട് പരാജയത്തിന് പുറമേ വോട്ട് കുറഞ്ഞതും ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് വച്ച് താരതമ്യം ചെയ്യുമ്പോൾ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കുറഞ്ഞത്. ഭരണമുള്ള പാലക്കാട് നഗരസഭയിലും ബിജെപിക്ക് വോട്ട് കുറഞ്ഞിരുന്നു. കൂടാതെ വിജയ സാധ്യത അട്ടിമറിക്കുവാൻ ശോഭ സുരേന്ദ്രൻ പരിശ്രമിച്ചെന്നും സുരേന്ദ്രൻ ദേശിയ നേതൃത്വത്തെ അറിയിച്ചു.

ശോഭയും ഒപ്പമുള്ളവരും ചേർന്ന് വോട്ട് അട്ടിമറിച്ചു . ഇതിനായി പാലക്കാട് നഗരസഭ കൗൺസിലർമാരെയും ശോഭ ഉപയോഗിച്ചു . കൂടാതെ ശോഭയുടെ ഡ്രൈവറും ബിജെപി സ്ഥാനാർത്ഥിയെ പരാജയപെടുത്തുവാൻ ശ്രമിച്ചുവെന്നും സുരേന്ദ്രൻ ദേശിയ നേതൃത്വത്തിന് നൽകിയ പരാതിയിൽ പറയുന്നു . 

Exit mobile version