കളമശ്ശേരി സ്‌ഫോടനക്കേസിൽ ഡൊമനിക് മാർട്ടിൻ ഏക പ്രതി. കേസില്‍ കളമശ്ശേരി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചതെന്നും സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. ഡൊമനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തിരുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2023 ഒക്ടോബർ 29നാണ് സാമ്ര കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു.
English Summary: Kalamasery blast: Dominic Martin lone accused, chargesheet filed
You may also like this video