Site iconSite icon Janayugom Online

കാപ്പാ ചുമത്തി ജയിലിൽ അടച്ചു

വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തണ്ണീർമുക്കം പഞ്ചായത്തിൽ ഒൻപതാം വാർഡിൽ പുത്തനങ്ങാടി പോട്ടയിൽ വീട്ടിൽ ദീപു പി ലാൽ( 35) നെ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിൽ പാർപ്പിച്ചു. ദീപു പി ലാലിനെതിരെ ചുമത്തുന്ന മൂന്നാമത്തെ കാപ്പാ ഉത്തരവാണിത്. മുഹമ്മ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ എസ് ഐ മനോജ് കൃഷ്ണൻ, സിപിഒ അജിത്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Exit mobile version