കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ കായിക മന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍. കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍കണ്ടു. ഒഴിഞ്ഞ ഗ്യാലറികള്‍ നിര്‍ഭാഗ്യകരവും പരിതാപകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാലറികള്‍ ഒഴിഞ്ഞുകിടക്കാന്‍ കാരണം കളിയെ പ്രോത്സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ നഷ്ടം കെസിഎക്ക് മാത്രമല്ല, സര്‍ക്കാരിനു കൂടിയാണ്. പരാമർശിക്കുന്നവർ ഇക്കാര്യം ഇനിയെങ്കിലും മനസിലാക്കണം. ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടം ക്രിക്കറ്റ് ആരാധകര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
പന്ന്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കാര്യവട്ടം സ്റ്റേഡിയത്തിൽ
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം
കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം
വീരാട് കോലിയും ശുഭ്മൻഗില്ലും നിറഞ്ഞാടിയതും
എതിരാളികളെ എറിഞ്ഞൊതുക്കീക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി.
കളിയിലെ
ഓരോ ഓവറും പ്രത്യേകതകൾനിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്.
ഇത് പരിതാപകരമാണ്.
പ്രധാനപ്പെട്ട മൽസരങൾ
നേരിൽകാണാൻ
ആഗ്രഹിക്കുന്നവർക്ക്
ഇത് തിരിച്ചടിയാകും.
കളിയെ പ്രോൽസാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ ഈ ദുസ്തിതിക്ക് കാരണമായിട്ടുണ്ട്.
കായിക രംഗത്തെ പരമാവധി പ്രോൽസാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ
കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുത്.
വിവാദങൾക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.
“പട്ടിണി കിടക്കുന്നവർ കളികാണേണ്ട”” “എന്ന പരാമർശം . വരുത്തിവെച്ച വിന ഇ
ന്നലെ നേരിൽകണ്ടു.
നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത്
ആറായിരമായി ചുരുങിയതിൽ വന്ന നഷ്ടം കെ സി എ ക്ക് മാത്രമല്ല
സർക്കാറിന് കൂടിയാണെന്ന്
പരാമർശക്കാർ ഇനിയെങ്കിലൂം മനസ്സിലാക്കണം.
ഇന്റർ നാഷനൽ മൽസരങൾ നഷ്ടപ്പെട്ടാൽ
നഷ്ടം
ക്രിക്കറ്റ് ആരാധകർക്കും
സംസ്ഥാന സർക്കാരിനുമാണ്.
English summary: Kariyavattam ODI: Pannyan Ravindran said those who should promote the game made unnecessary remarks
You may also like this video