ഇന്ന് കർക്കടക വാവ് ദിനത്തിൽ പിതൃമോക്ഷം തേടി ആയിരങ്ങള്‍ ബലിതർപ്പണം നടത്തുന്നു. ശംഖുമുഖം കടപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾക്ക് ഇന്ന് പുലർച്ചെ 2.30ന് തുടക്കമായി. രാവിലെ ആരംഭിച്ച പിതൃതർപ്പണം ഉച്ചയോടെ അവസാനിക്കും. ആലുവ മണപ്പുറത്ത് ഭക്തർക്കായി അറുപതോളം ബലിത്തറകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ക്ഷേത്ര ദർശനത്തിനായി വരിനിൽക്കാൻ നടപ്പന്തലുകളും ബാരിക്കേഡുകളും സജ്ജമാക്കിയിട്ടുണ്ട്. ഒരേസമയം 500 പേർക്ക് നിൽക്കാവുന്ന രീതിയിലാണ് നടപ്പന്തൽ ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ കേന്ദ്രങ്ങളിലും പൊലീസ്, ഡോക്ടർമാർ, അഗ്നിരക്ഷാസേന, തീരങ്ങളിൽ ലൈഫ് ഗാർഡുകൾ, ആംബുലൻസ് സർവീസ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിലേക്ക് കെ എസ് ആർ ടി സിയുടെ പ്രത്യേക ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഫോട്ടോ: രാജേഷ് രാജേന്ദ്രൻ

