22 January 2026, Thursday

Related news

January 12, 2026
December 15, 2025
October 17, 2025
October 14, 2025
August 3, 2025
July 24, 2025
July 21, 2025
March 30, 2025
March 28, 2025
February 11, 2025

ഇന്ന് കർക്കടക വാവ്; പുണ്യതീരങ്ങളിൽ പിതൃതർപ്പണത്തിനെത്തി ആയിരങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
July 24, 2025 8:32 am

ഇന്ന് കർക്കടക വാവ് ദിനത്തിൽ പിതൃമോക്ഷം തേടി ആയിരങ്ങള്‍ ബലിതർപ്പണം നടത്തുന്നു. ശംഖുമുഖം കടപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾക്ക് ഇന്ന് പുലർച്ചെ 2.30ന് തുടക്കമായി. രാവിലെ ആരംഭിച്ച പിതൃതർപ്പണം ഉച്ചയോടെ അവസാനിക്കും. ആലുവ മണപ്പുറത്ത് ഭക്തർക്കായി അറുപതോളം ബലിത്തറകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ക്ഷേത്ര ദർശനത്തിനായി വരിനിൽക്കാൻ നടപ്പന്തലുകളും ബാരിക്കേഡുകളും സജ്ജമാക്കിയിട്ടുണ്ട്. ഒരേസമയം 500 പേർക്ക് നിൽക്കാവുന്ന രീതിയിലാണ് നടപ്പന്തൽ ക്രമീകരിച്ചിരിക്കുന്നത്. 

എല്ലാ കേന്ദ്രങ്ങളിലും പൊലീസ്, ഡോക്ടർമാർ, അഗ്നിരക്ഷാസേന, തീരങ്ങളിൽ ലൈഫ് ഗാർഡുകൾ, ആംബുലൻസ് സർവീസ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിലേക്ക് കെ എസ് ആർ ടി സിയുടെ പ്രത്യേക ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഫോട്ടോ: രാജേഷ് രാജേന്ദ്രൻ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.