Site iconSite icon Janayugom Online

സിദ്ധരാമയ്യയും ശിവകുമാറും അധികാരമേറ്റുു

കര്‍ണാട മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തില്‍ വന്‍ ജനാവലിയുടെ ആരവങ്ങള്‍ക്കിടെയായിരുന്നു ബംഗളൂരുവിലെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഡോ.ജി പരമേശ്വര, കെ എച്ച് മുനിയപ്പ, മലയാളിയായ കെ ജെ ജോര്‍ജ്, എം ബി പട്ടേല്‍, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി. സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തത് എന്നിവര്‍ സത്യവാചകം ചൊല്ലി.

സത്യപ്രതിജ്ഞാ വേദിയായ കണ്ഠീരവ സ്റ്റേഡിയത്തിൽ 25,000ത്തിലധികം പേർക്ക് ഇരിക്കാനുള്ള സൗകര്യങ്ങളൊരുക്കിയിരുന്നു. അതിലുമധികം ആളുകളാണ് സ്റ്റേഡിയത്തിനും പുറത്തുമായി ചടങ്ങുകള്‍ വീക്ഷിക്കാനെത്തിയിരിക്കുന്നത്. 2013ൽ മുഖ്യമന്ത്രിയായ അതേ വേദിയിലാണ് സിദ്ധരാമയ്യ ഇത്തവണയും സത്യപ്രതിജ്ഞ ചെയ്തത്.

കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ പ്രസിഡന്റ് രാഹുൽ ഗാന്ധി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ,  തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി സദസിനെ അഭിവാദ്യം ചെയ്തത് അണികളില്‍ ആവേശമുണ്ടാക്കി. പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യവും ശ്രദ്ധേയമായി.

Eng­lish Sam­mury: Kar­nata­ka CM Swear­ing In Cer­e­mo­ny Live Updates

Exit mobile version