Site iconSite icon Janayugom Online

കാസര്‍കോട് യുവതി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

കാസര്‍കോട് ഉപ്പള സോങ്കാലിൽ യുവതി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു. ഫാത്തിമത്ത് നസ്ബീനയാണ് (25) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ യുവതിയെ കണ്ടെത്തിയത്. ആദ്യം ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നുമാസം പ്രയമുള്ള കുഞ്ഞിന്റെ മാതാവാണ് നസ്ബീന. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. മരണത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. മരണത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 

Exit mobile version