Site iconSite icon Janayugom Online

തലസ്ഥാനത്ത് വിഎസ് സെന്റർ ഒരുങ്ങുന്നു; ബജറ്റിൽ 20 കോടി അനുവദിച്ചു

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വിഎസ് അച്യുതാനന്ദന് തിരുവനന്തപുരത്ത് സ്മാരകം ഒരുക്കും. സംസ്ഥാന ബജറ്റിൽ ധനകാര്യമന്ത്രി കെ എൻ ബാല​ഗോപാലാണ് പ്രഖ്യാപനം നടത്തിയത്. കേരളത്തിലെ സാമൂഹ്യ ജീവിതത്തിലെ ജ്വലിക്കുന്ന ഓർമയാണ് വിഎസിന്റെ സമര ജീവിതം, വിഎസിന്റെ ഐതിഹാസികമായ പോരാട്ടങ്ങളും ജീവതവും അടയാളപ്പെടുത്താനും പുതിയ തലമുറയ്ക്ക് പകർന്നു നൽകാനും കഴിയുന്ന കഴിയുന്ന ഒരു കേന്ദ്രമായി വിഎസ് സെന്റർ തിരുവനന്തപുരത്ത് സ്ഥാപിക്കും. അതിനായി 20 കോടി വകയിരുത്തന്നതായി ധനമന്ത്രി നിയമസഭയിൽ അറിയിച്ചു.

Exit mobile version