
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വിഎസ് അച്യുതാനന്ദന് തിരുവനന്തപുരത്ത് സ്മാരകം ഒരുക്കും. സംസ്ഥാന ബജറ്റിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത്. കേരളത്തിലെ സാമൂഹ്യ ജീവിതത്തിലെ ജ്വലിക്കുന്ന ഓർമയാണ് വിഎസിന്റെ സമര ജീവിതം, വിഎസിന്റെ ഐതിഹാസികമായ പോരാട്ടങ്ങളും ജീവതവും അടയാളപ്പെടുത്താനും പുതിയ തലമുറയ്ക്ക് പകർന്നു നൽകാനും കഴിയുന്ന കഴിയുന്ന ഒരു കേന്ദ്രമായി വിഎസ് സെന്റർ തിരുവനന്തപുരത്ത് സ്ഥാപിക്കും. അതിനായി 20 കോടി വകയിരുത്തന്നതായി ധനമന്ത്രി നിയമസഭയിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.