Site iconSite icon Janayugom Online

25 വർഷത്തെ നഗരവികസന നയത്തിന് കേരളം രൂപം നൽകി

കൊച്ചിയിൽ നടന്ന കേരള അർബൻ കോൺക്ലേവ് 2025ൽ 25 വർഷത്തെ വികസന കാഴ്ച്ചപ്പാടോടെ കേരളം അതിൻറെ ആദ്യ സമഗ്ര നഗര വികസന നയത്തിന് രൂപം നൽകി. രണ്ട് ദിവസം നീണ്ട് നിന്ന പരിപാടിയിൽ എട്ട് ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള പ്രതിനിധികളും മേയർമാരും ഉൾപ്പെടെ 3000ലധികം പ്രതിനിധികൾ പങ്കെടുത്തു. 

നഗരപ്രദേശങ്ങളെ കൂടുതൽ ജീവിത യോഗ്യവും നീതിയുക്തവും സാമ്പത്തികമായ ശക്തിപ്പെടുത്തുന്നതിനുമായി 300ഓളം ശുപാർശകൾ കോൺക്ലേവ് തയ്യാറാക്കി. നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള സോഷ്യൽ ഓഡിറ്റുകൾ, നഗരതല ബിസിനസ് വികസന കൗൺസിലുകൾ, അഞ്ച് സാമ്പത്തിക വളർച്ചാ കേന്ദ്രങ്ങൾ, ഓരോ നഗരത്തിലും നഗര നിരീക്ഷണാലയങ്ങൾ, ഡിജിറ്റൽ നികുതി സംവിധാനങ്ങളിലൂടെയുള്ള വരുമാന സമാഹരണം, ഹരിത ബോണ്ടുകൾ, പ്രവാസി സംഭാവനകൾ എന്നിവ പ്രധാന നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നവയാണ്. 

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.ഭാവിയിലെ നഗരങ്ങൾ നിർമ്മിക്കുന്നതിനുള്ള ചരിത്രപരമായ ഒരു ചുവടുവയ്പ്പ്” എന്നാണ് കോൺക്ലേവിനെ മന്ത്രി . യുഎൻ‑ഹാബിറ്റാറ്റുമായും യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ കംപാരറ്റീവ് റീജിയണൽ ഇന്റഗ്രേഷൻ സ്റ്റഡീസുമായും (യുഎൻയു-സിആർഐഎസ്) കേരളം ലെറ്റർ ഓഫ് ഇന്റന്റ് ഒപ്പുവച്ചു. വേൾഡ് അർബൻ ഫോറം പോലുള്ള ആഗോള വേദികളിൽ നയം പ്രദർശിപ്പിക്കാനും ഇന്ത്യൻ പ്രതിനിധികൾക്ക് അന്താരാഷ്ട്ര പരിശീലനത്തിനും അറിവ് പങ്കിടലിനും അവസരങ്ങൾ സൃഷ്ടിക്കാനും ഈ കരാറുകൾ സഹായിക്കും.

ഉദ്ഘാടന ചടങ്ങിൽ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, പ്രിൻസിപ്പൾ ഡയറക്ടർ ജെറോമിക് ജോർജ്, ഡെപ്യൂട്ടി മേയർ കെ. എ അൻസിയ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള, നഗരസഭാ കൗൺസിലർ പി ആർ റിനീഷ്,കൊച്ചി കോർപ്പറേഷൻ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാർ വി എ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Exit mobile version