Site iconSite icon Janayugom Online

കേരളം മിനി പാകിസ്ഥാന്‍: മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയുടെ പ്രസംഗം വിവാദമാകുന്നു

കേരളം മിനി പാകിസ്ഥാന്‍ ആണെന്നും അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും , സഹോദരി പ്രിയങ്കാ ഗാന്ധിയും വിജയിച്ച് വരുന്നതെന്നും മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ വിവാദ പ്രസംഗം. പൂനെയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് റാണെയും വിവാദ പ്രസ്താവന. മഹാരാഷട്രയില്‍ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ വിവാദ പ്രസ്തവാനക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

കേരളത്തിൽ തീവ്രവാദികൾ മാത്രമാണെന്നും അവരാണ് പ്രിയങ്കാ ഗാന്ധിക്ക് വോട്ട് ചെയ്യുന്നതെന്നും നിതീഷ് റാണെ പൊതുപരിപാടിയിൽ പ്രസംഗിക്കവെ പറഞ്ഞു.മുസ്ലീങ്ങൾ കാരണമാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ നിന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്നാണ് റാണെയുടെ കണ്ടെത്തൽ.മന്ത്രി നിതീഷ് റാണെ പ്രകോപനപരമായ പ്രസംഗം നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രസംഗത്തിന് മുമ്പ് മഹാരാഷ്ട്ര പോലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രി നിതീഷ് റാണെയുടെ വിവാദ പ്രസ്താവനക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.രാജ്യത്തെ സ്വന്തം സംസ്ഥാനത്തെ പാക്കിസ്ഥാൻ എന്ന് വിളിച്ച ഒരാളെ എങ്ങിനെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നുവെന്നാണ് കോൺഗ്രസ് നേതാവ് അതുൽ ലോന്ദേ പാട്ടീൽ ചോദിക്കുന്നത് . പ്രധാനമന്ത്രി മോഡിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും വിഷയത്തിൽ ഇടപെടണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു. 

Exit mobile version