കേരള യൂണിവേഴ്സിറ്റിയിലെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കര്‍ശന നടപടിയെന്ന് വിസി. എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ ആണ് നഷ്ടമായത്. സംഭവത്തിൽ വിസി പരീക്ഷാ വിഭാഗത്തിന്റെ അടിയന്തര യോഗം വിളിച്ചു. കര്‍ശന നടപടിയുണ്ടാകുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമുണ്ടാകാതെ പ്രശ്നം പരിഹരിക്കുമെന്നും വൈസ് ചാന്‍സിലര്‍ അറിയിച്ചു. മൂല്യനിര്‍ണായത്തിനായി കൊണ്ടുപോയ അധ്യാപകൻ ആണ് ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയത്. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട വിഷയത്തിൽ പരീക്ഷ കൺട്രോളറോട് മുഴുവൻ വിവരങ്ങളും അറിയിക്കാൻ വി സി ഡോ. മോഹൻ കുന്നുമ്മൽ നിര്‍ദേശം നൽകി.
കേരള യൂണിവേഴ്സിറ്റിയിലെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവം; കര്‍ശന നടപടിയെന്ന് വിസി
