കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെജിഒഎഫ്) 26-ാം സംസ്ഥാന സമ്മേളന സംഘാടക സമിതി രൂപീകരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെജിഒഎഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ എസ് സജികുമാര്‍ അധ്യക്ഷനായി. മെയ് 20 മുതൽ 22 വരെ തിരുവനന്തപുരം അയ്യൻകാളി ഹാളിലാണ് കെജിഒഎഫ് സംസ്ഥാന സമ്മേളനം നടക്കുക.
സംഘാടക സമിതിയുടെ ചെയർമാനായി മാങ്കോട് രാധാകൃഷ്ണൻ, ജനറൽ കൺവീനറായി ഡോ.ബിനു പ്രശാന്ത്, ട്രഷററായി ഡോ. ശ്യാംലാൽ എന്നിവരെ തെരഞ്ഞെടുത്തു. ഭക്ഷ്യമന്ത്രി ജി ആർ അനിൽ, സിപിഐ എക്സിക്യൂട്ടീവ് അംഗം സി ദിവാകരൻ, ഡെപ്യൂട്ടി മേയർ പി കെ രാജു എന്നിവർ രക്ഷാധികാരികളാണ്. വി ശശി എംഎൽഎ, എം രാധാകൃഷ്ണൻ നായർ, ജയശ്ചന്ദ്രൻ കല്ലിംഗൽ ‚ഹനീഫ റാവുത്തർ എന്നിവർ വൈസ് ചെയർമാന്മാരായും പി കെ രമേശ്, ഡോ.ബീന ബീവി, അനിൽ ഗോപിനാഥ്, വിനോദ് മോഹൻ, എം സുനിൽകുമാർ, ഡോ. ബിമൽ, ബേബി കാസ്ട്രോ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
യോഗത്തിൽ ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ, എഐടിയുസി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ, കെജിഒഎഫ് സ്ഥാപക പ്രസിഡന്റ് ഹനീഫ റാവുത്തർ, വൈസ് പ്രസിഡന്റ് ഉഷാറാണി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഡോ.വി എം ഹാരിസ് സ്വാഗതവും സെക്രട്ടറി ബിനു പ്രശാന്ത് നന്ദിയും പറഞ്ഞു.
English Summary: KGOF State Conference: Organizing Committee formed
You may like this video also