കോട്ടയം അയർക്കുന്നം ഇളപ്പാനിയിൽ ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ബംഗാൾ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗാൾ സ്വദേശിയായ സോൺ ആണ് അയർക്കുന്നം പൊലീസിന്റെ കസ്റ്റഡിയിലായത്. ഭാര്യ അൽപ്പനയെ കൊലപ്പെടുത്തി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനുള്ളിൽ കുഴിച്ചിട്ടതായി പ്രതി പൊലീസിന് മൊഴി നൽകി. ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ, ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പ്രതി സോൺ തന്നെയാണ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നത്. ദ്വിഭാഷിയുടെ സഹായത്തോടെ പ്രതിയെ അയർക്കുന്നം പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടത്തും.
കോട്ടയത്ത് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി; ബംഗാൾ സ്വദേശി അറസ്റ്റില്‍

