Site icon Janayugom Online

ജനയുഗം-എകെഎസ്‌ടിയു; അറിവുത്സവം ഹൈസ്കൂൾ, ഹയർസെക്കൻഡറി മാതൃകാ പരീക്ഷ ഇന്ന്

ഈ മാസം 30 ന് നടക്കുന്ന അറിവുത്സവം ഹയർ സെക്കൻഡറി, ഹൈസ്ക്കൂൾ വിഭാഗം ഉപജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കായി ഇന്ന് മാതൃകാ മത്സരം ഓൺലൈനായി നടക്കും. വൈകുന്നേരം 7.30 ന് ആണ് മത്സരം. പേര് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് നിശ്ചിത സമയത്തു തന്നെ ഓൺലൈൻ ലിങ്ക് ലഭിക്കും. 

കഴിഞ്ഞ ദിവസം നടന്ന പ്രൈമറി വിഭാഗം മാതൃകാ മത്സരത്തിൽ അരലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കാളികളായി. മത്സരത്തിന്റെ രീതി മുൻകൂട്ടി മനസ്സിലാക്കാനും ആശങ്കകളൊഴിവാക്കാനും ഈ മാതൃകാ മത്സരം സഹായകമായെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. ജനയുഗം സഹപാഠി — എകെഎസ്‌ടിയു അറിവുത്സവത്തിന്റെ ഉപജില്ലാ തല മത്സരങ്ങൾക്ക് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി വരികയാണ്.

ENGLISH SUMMARY:Knowledge Fes­ti­val High School, High­er Sec­ondary Mod­el Exam Today
You may also like this video

Exit mobile version