കൊച്ചി കോർപ്പറേഷന്റെ ആസ്ഥാന മന്ദിരം നാളെ തുറക്കും. അതിവിശാലമായ ഓഫീസ് മുറികളും കൗൺസിൽ ഹാളുമാണ് പുതിയ മന്ദിരത്തിന്റെ പ്രത്യേകത. 60 കോടിയിലേറെ രൂപ മുടക്കിയാണ് പുതിയ ഓഫീസ് നിർമാണം പൂർത്തീകരിച്ചത്. നാളെ വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുക. കൊച്ചി മറൈൻഡ്രൈവ് ഡിസൈൻ ചെയ്ത കുൽദീപ് സിങ് ആണ് പുതിയ ആസ്ഥാന മന്ദിരവും ഡിസൈൻ ചെയ്തത്.
മേയറിനും ഡെപ്യൂട്ടി മേയറിനും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾക്കും പ്രത്യേകം മുറി. 84 കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും ഇരിക്കാവുന്ന കൗൺസിൽ ഹാൾ. പ്രശസ്ത വ്യക്തികളുടെ ചിത്രം കൊത്തിവെച്ച നഗരസഭയുടെ മാപ്പ്, ഭിന്നശേഷി സൗഹൃദമായ പരിസരം, ആരോഗ്യം, എഞ്ചിനീയറിങ് വിഭാഗങ്ങൾക്ക് പ്രത്യേകം ഫ്ലോറുകൾ തുടങ്ങിയവ ആസ്ഥാന മന്ദിരത്തില്‍ ഉള്‍പ്പെടുന്നു.

