കൊച്ചിയില്‍ മോഡല്‍ കൂട്ടബലാത്സംഗക്കേസില്‍ നാല് പ്രതികളെയും അഞ്ച് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് അപേക്ഷയാണ് പൊലീസ് സമര്‍പ്പിച്ചത്. കേസില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ആസൂത്രിതവും മൃഗീയവുമായ ക്രൂരകൃത്യമാണ് പ്രതികള്‍ നടത്തിയതെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
നാലാം പ്രതി ഡിംപിളിനായി കോടതിയില്‍ രണ്ട് അഭിഭാഷകര്‍ ഹാജരായി. അഡ്വ. ആളൂരും അഡ്വ. അഫ്‌സലുമാണ് പ്രതിക്കു വേണ്ടി ഹാജരായത്. ഇരുവരും വക്കാലത്ത് സംബന്ധിച്ച് കോടതിയില്‍ തര്‍ക്കമായി. ഡിംബിളിന്റെ അമ്മയാണ് വക്കാലത്ത് തന്നതെന്ന് ആളൂരും ഡിംപിളിന്റെ സുഹൃത്തുക്കളാണ് വക്കാലത്ത് തന്നതെന്ന് അഡ്വ. അഫ്‌സലും കോടതിയില്‍ പറഞ്ഞു. ഇരുവരും തമ്മില്‍ കോടതിയില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കത്തിനിടയില്‍ കോടതി ചന്ത അല്ലെന്ന് മജിസ്‌ട്രേറ്റ് താക്കീത് നല്‍കി. ഒടുവില്‍ അഫ്‌സലാണ് വക്കീല്‍ എന്ന് ഡിംപിള്‍ കോടതിയെ അറിയിച്ചു.
കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണുകള്‍ പരിശോധിക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. മൂന്ന് പ്രതികളുടെ ഫോണുകള്‍ കണ്ടു കെട്ടി. എന്നാല്‍ പാസ്‌വേര്‍ഡ് കിട്ടാത്തതിനാല്‍ പരിശോധിക്കാനായിട്ടില്ല. ഇനി ഡിംപിളിന്റെ ഫോണ്‍ കണ്ടുകിട്ടാനുണ്ട്. തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തീകരിക്കാന്‍ ഉണ്ട്. എട്ടോളം സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തീകരിക്കേണ്ടുണ്ടെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
English Summary: Kochi gan g ra pe case; accused sent to police custody
You may also like this video