Site iconSite icon Janayugom Online

കൊടകരകുഴല്‍പ്പണകേസ് : ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കത്ത് നല്‍കി

ബിജെപി തൃശൂര്‍ ജില്ലാ ഓഫീസില്‍ ആറു ചാക്കുകളിലായി ഒമ്പത് കോടി രൂപയുടെ കള്ളപ്പണം എത്തിച്ചെന്ന മുന്‍ ഓഫീസ് സെക്രട്ടറി കൂടിയായ തീരൂര്‍ സതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കത്ത് നല്‍കി. രാജ്യദ്രോഹ കുറ്റമായ കള്ളപ്പണ ഇടപാടാണ്‌ നടന്നിട്ടുള്ളതെന്നാണ്‌ മൊഴി.

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെയും ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാറിന്റെയും ഉൾപ്പടെ ബിജെപി നേതാക്കളുടെ പങ്ക്‌ തിരൂർ സതീഷ്‌ മാധ്യമങ്ങൾക്ക്‌ മുമ്പിൽ വെളിപ്പെടുത്തിയിരുന്നു. പ്രത്യേക അന്വേഷകസംഘത്തിനു മുന്നിലും സതീഷ് മൊഴി നൽകിയിരുന്നു.ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി അന്വേഷകസംഘം ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വി കെ രാജുവാണ്‌ ഇഡിക്ക്‌ കത്ത്‌ നൽകിയത്‌. കള്ളപ്പണ കേസ്‌ അന്വേഷിക്കാൻ കേരള പൊലീസ്‌ അധികാരമില്ല. ഇത്‌ അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനാണ്‌ അധികാരം. അതിനാലാണ്‌ ഇഡിക്ക്‌ കത്തയച്ചത്‌.

Exit mobile version