കൊല്ലത്ത് വീട് ഇടിഞ്ഞ് വീണ് 12കാരന് പരിക്ക്. കോട്ടവട്ടം സ്വദേശി വിനോദിന്റെ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വിനോദും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്നു. കാലപ്പഴക്കം കാരണം ചോർച്ചയുണ്ടായ വീടിന്‍റെ മേൽക്കൂരയിൽ ടാർപ്പോളിൽ കെട്ടിയിരുന്നു. മൺകട്ട ഉപയോഗിച്ച് കെട്ടിയ വീടിന്റെ ചുമരുകളും വിള്ളല്‍ വന്ന നിലയിലായിരുന്നു. വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ 12വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊല്ലത്ത് വീട് ഇടിഞ്ഞ് വീണ് 12കാരന് പരിക്ക്

