Site iconSite icon Janayugom Online

കെഎസ്ആര്‍ടിസിക്ക് ഇനിമുതല്‍ ഭക്ഷണ സ്റ്റോപ്പുകളും

കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് യാത്രയ്ക്കിടെ ഇനി ഗുണനിലവാരമുള്ള ഹോട്ടലുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാം. ഇതിനായി 24 ഹോട്ടലുകളില്‍ ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു.

യാത്രക്കാര്‍ക്ക് മികച്ച ഭക്ഷണം നല്‍കുന്നതിന് എംസി റോഡ്, ദേശീയപാത എന്നിവയ്ക്കരികിലെ ഹോട്ടലുകളുമായി കെഎസ്ആര്‍ടിസി ധാരണയിലെത്തി. വൃത്തിഹീനവും നിരക്കുകൂടിയതുമായ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി നിര്‍ത്തുന്നതിന്റെ പേരില്‍ കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ബസ് ജീവനക്കാര്‍ അവരുടെ സൗകര്യപ്രകാരമുള്ള ഹോട്ടലുകളില്‍ നിര്‍ത്തുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.

ടോയ്‌ലെറ്റുകള്‍ ഉള്‍പ്പെടെയുള്ള വൃത്തിയുള്ള ഹോട്ടലുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഭക്ഷണത്തിന്റെ ഗുണനിലവാരവും വിലക്കുറവും കണക്കിലെടുത്തിട്ടുണ്ട്. ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് യാത്രക്കാര്‍ പരാതിപ്പെട്ടാല്‍ സ്റ്റോപ്പ് പുനഃപരിശോധിക്കും. ഭക്ഷണം കഴിക്കുന്നതിനായി ബസ് നിര്‍ത്തുന്ന സമയവും സ്ഥലവും ഡ്രൈവര്‍ കാബിനു പിന്നില്‍ പ്രദര്‍ശിപ്പിക്കും. ഭക്ഷണ സ്റ്റോപ്പുകള്‍ യാത്രക്കാരെ ജീവനക്കാര്‍ നേരിട്ട് അറിയിക്കുകയും ചെയ്യും. മോശമായതോ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതോ ആയ ഹോട്ടലുകളില്‍ ബസ് നിര്‍ത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സമയക്രമം

പ്രഭാത ഭക്ഷണം: രാവിലെ 7.30 മുതല്‍ 9.30 വരെ

ഉച്ചഭക്ഷണം: 12.30 മുതല്‍ രണ്ടുവരെ

ചായ/ലഘുഭക്ഷണം: വൈകിട്ട് നാലു മുതല്‍ ആറ് വരെ

രാത്രി ഭക്ഷണം: രാത്രി 10 മുതല്‍ 11 വരെ

Exit mobile version