Site iconSite icon Janayugom Online

വീണ്ടും കോട്ടയത്ത് കെഎസ്ആർടിസി ബസ് പുറകിലേക്കുരുണ്ടു; ഇത്തവണ ഓഫീസ് മതിലുകള്‍ ഇടിച്ചുതകര്‍ത്തു

KSRTCKSRTC

കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നിലോട്ട് ഉരുണ്ട് കോട്ടയം പ്രസ്സ് ക്ലബ്ബിന്റെയും പിഡബ്ല്യുഡി ഓഫീസിന്റെയും മതിൽ ഇടിച്ച് തകർത്തു. ബുധനാഴ്ച രാവിലെ 11:30 യോടെയായിരുന്നു സംഭവം.

സ്റ്റാൻഡിൽ ബസ് നിർത്തി ഡ്രൈവർ പുറത്തിറങ്ങിയ ഉടൻ ബസ് തനിയെ പിന്നിലേക്ക് ഉരുണ്ട് നീങ്ങുകയായിരുന്നു. ടിബി റോഡ് കുറുകെ കടന്നുവന്ന ബസ് പ്രസ് ക്ലബ്ബിന്റെയും പിഡബ്ല്യുഡി ഓഫീസിന്റെയും മതിലിൽ ഇടിച്ചു നിന്നു.

അപകടത്തിൽ പിഡബ്ല്യുഡി ക്വാർട്ടേഴ്സിന്റെ മതിലും കോട്ടയം പ്രസ് ക്ലബ്ബിന്റെ കവാടവും തകർന്നു. ഈ സമയം ബസ്സിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല.

സംഭവം പകൽസമയത്തായിരുന്നെങ്കിലും റോഡിൽ കൂടി കടന്നുപോയ വാഹനങ്ങളിൽ ഇടിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. രണ്ടുമാസം മുൻപും ഇത്തരത്തിൽ സമാനമായ സംഭവം ഉണ്ടായിരുന്നു.

Exit mobile version