Site iconSite icon Janayugom Online

കോട്ടയം കെഎസ്ആർടിസി സ്റ്റാന്റ്, ബസ് ബേയിലെ മണ്ണും ചെളിയും റോഡിലേക്ക്; ചെളിയിൽ തെന്നി ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്

കോട്ടയം കെഎസ്ആർടിസി സ്റ്റാന്റ്, ബസ് ബേയിലെ മണ്ണും ചെളിയും റോഡിലേക്ക്. ബൈക്ക് യാത്രക്കാർ മറിഞ്ഞ് വീണ് പരിക്ക്. ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ കോട്ടയം കെഎസ്ആർടിസിയുടെ മുമ്പിലെ റോഡ് ചെളിക്കുളമായി

നവീകരണത്തിന്റ് ഭാഗമായി കെഎസ്ആർടിസിയുടെ കെട്ടിടം പൊളിച്ചതിന്റെ ഭാഗമായുണ്ടായ പൊടിയും ചെളിയും കനത്ത മഴയിൽ ഒഴുകി എത്തിയതാണ് യാത്രക്കാർക്ക് വിനയായത്. രാവിലെ 2 ബൈക്ക് യാത്രക്കാർ ചെളിയിൽ തെന്നി വീണ് പരിക്കേറ്റു.

റോഡ് ചെളിക്കുളമായതോടെ ഇവിടെ സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോ, ടാക്സി തൊഴിലാളികളും ബുദ്ധിമുട്ടിലായി. പകൽ കൂടുതൽ വാഹനങ്ങൾ എത്തുന്നതോടെ പ്രശ്നം രൂക്ഷമായേക്കും.

Eng­lish sum­ma­ry; ksrtc stand kot­tayam in dangerous

You may also like this video;

Exit mobile version