‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരം ആറാം സീസണിലേക്ക് എന്‍ട്രികള്‍ അയക്കാനുള്ള അവസാന തീയതി മേയ് 15 വരെ നീട്ടി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുന്നത്. ഇത്തവണ പൊതുവിഭാഗത്തിനും അയല്‍ക്കൂട്ട/ഓക്സിലറി വിഭാഗത്തിനും പ്രത്യേക സമ്മാനങ്ങളുണ്ട്.
പൊതുവിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാര്‍ഡായി ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ അഞ്ച് പേര്‍ക്ക് 2,000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. അയല്‍ക്കൂട്ട/ഓക്സിലറി വിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. അഞ്ച് പേര്‍ക്ക് 2,000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണ രൂപം www.kudumbashree.org/photography2024 എന്ന വെബ്സൈറ്റ് ലിങ്കില്‍ ലഭിക്കും.
കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍ നടത്തുന്ന വിവിധ സംരംഭ പ്രവര്‍ത്തനങ്ങളും കാര്‍ഷിക പ്രവര്‍ത്തനങ്ങളും, കുടുംബശ്രീ ബാലസഭകള്‍, ബഡ്സ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കുടുംബശ്രീയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആധാരമാക്കിയ ചിത്രങ്ങള്‍ അയക്കാം. ഫോട്ടോകള്‍ kudumbashreephotocontest@gmail.com എന്ന ഇ — മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കാം. ഫോട്ടോ പ്രിന്റുകളോ അല്ലെങ്കില്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാത്ത ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ സിഡിയോ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫിസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്ക് അയച്ചു നല്‍കാം. ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം’ എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
English Summary: ‘Kudumbashree Oru Nerchitram’ Photography Competition: Last date extended to May 15
You may also like this video