21 January 2026, Wednesday

Related news

December 30, 2025
December 24, 2025
September 26, 2025
September 17, 2025
August 29, 2025
July 28, 2025
July 20, 2025
May 17, 2025
May 16, 2025
April 19, 2025

‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരം: അവസാന തീയതി മേയ് 15 വരെ നീട്ടി

Janayugom Webdesk
തിരുവനന്തപുരം
April 4, 2024 6:13 pm

‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരം ആറാം സീസണിലേക്ക് എന്‍ട്രികള്‍ അയക്കാനുള്ള അവസാന തീയതി മേയ് 15 വരെ നീട്ടി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുന്നത്. ഇത്തവണ പൊതുവിഭാഗത്തിനും അയല്‍ക്കൂട്ട/ഓക്സിലറി വിഭാഗത്തിനും പ്രത്യേക സമ്മാനങ്ങളുണ്ട്. 

പൊതുവിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാര്‍ഡായി ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ അഞ്ച് പേര്‍ക്ക് 2,000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. അയല്‍ക്കൂട്ട/ഓക്സിലറി വിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. അഞ്ച് പേര്‍ക്ക് 2,000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണ രൂപം www.kudumbashree.org/photography2024 എന്ന വെബ്സൈറ്റ് ലിങ്കില്‍ ലഭിക്കും. 

കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍ നടത്തുന്ന വിവിധ സംരംഭ പ്രവര്‍ത്തനങ്ങളും കാര്‍ഷിക പ്രവര്‍ത്തനങ്ങളും, കുടുംബശ്രീ ബാലസഭകള്‍, ബഡ്സ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കുടുംബശ്രീയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആധാരമാക്കിയ ചിത്രങ്ങള്‍ അയക്കാം. ഫോട്ടോകള്‍ [email protected] എന്ന ഇ — മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കാം. ഫോട്ടോ പ്രിന്റുകളോ അല്ലെങ്കില്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാത്ത ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ സിഡിയോ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫിസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്ക് അയച്ചു നല്‍കാം. ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം’ എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. 

Eng­lish Sum­ma­ry: ‘Kudum­bashree Oru Ner­chitram’ Pho­tog­ra­phy Com­pe­ti­tion: Last date extend­ed to May 15

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.