Site iconSite icon Janayugom Online

തൃക്കാക്കരയിൽ ഇടതുസ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിനിറങ്ങും: കെ വി തോമസ്

ThomasThomas

തൃക്കാക്കരയിൽ ഇടതു സ്ഥാനാർഥിക്കായി പ്രചാരണരംഗത്തിറങ്ങുമെന്നു കെ വിതോമസ്. സുദീർഘമായ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കാതെ തന്നെ ഇടതു സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങാനാണ് തീരുമാനം. മറ്റൊരു പാർട്ടിയിലും ചേരില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം താൻ വികസന രാഷ്ടീയത്തിനായി തൃക്കാക്കരയിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് ആദ്ദേഹം പറഞ്ഞു

ഞാൻ മറ്റൊരു പാർട്ടിയിലും ചേരില്ല. കോൺഗ്രസ് സംസ്കാരമാണ് എന്റേത്. പക്ഷേ,ഇടതുപക്ഷത്തിനായി രംഗത്തിറങ്ങാൻ എന്നെ നിർബന്ധിതനാക്കിയതു കോൺഗ്രസ് നേതൃത്വമാണ്. ഞാൻ ഇപ്പോഴും എഐസിസി അംഗമാണ്. പാർട്ടിയുടെ പ്രാഥമിക അംഗത്വവും പുതുക്കി. പക്ഷേ, പാർട്ടിയുടെ ഒരു പരിപാടിയിലേക്കും എന്നെ വിളിക്കുന്നില്ല അറിയിക്കുന്നില്ല

കടുത്ത അവഗണനയാണ്.നെടുമ്പാശേരി വിമാനത്താവളവും സ്റ്റേഡിയങ്ങളും ഗോശ്രീ പാലവും മെട്രോ റെയിലുമൊക്കെ യാഥാർഥ്യമാക്കാൻ പങ്കു വഹിച്ചയാളാണു ഞാൻ.എതിർപ്പുകൾക്കിടയിലും ആ പദ്ധതികൾ നടപ്പായി

12നു മുഖ്യമന്ത്രി പ്രസംഗിക്കുന്ന എൽഡിഎഫ് കൺവൻഷനിൽ പങ്കെടുക്കും. പിന്നീട് എൽഡിഎഫ് സ്ഥാനാർഥിക്കായി പ്രചാരണവും നടത്തും. വിശദാംശങ്ങൾ നാളെ മാധ്യമങ്ങളെ അറിയിക്കും’- അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനെ സന്ദർശിക്കാൻ താൻ തയാറായിട്ടും കോൺഗ്രസ് നേതൃത്വം വിലക്കിയെന്നും അദ്ദേഹം ആരോപിച്ചു

Eng­lish Summary:KV Thomas to cam­paign for Left can­di­date in Thrikkakara

You may also like this video:

Exit mobile version