Site iconSite icon Janayugom Online

കൊലപാതക കേസിൽ അഭിഭാഷകന് ജീവപര്യന്തം ശിക്ഷ

മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വരകാടിവെളി കോളനി സ്വദേശി മഹേഷിനെ(40) യാണ് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി രണ്ട് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മഹേഷിന്റെ ബന്ധുവായ മണ്ണഞ്ചേരി വരകാടിവെളി കോളനി സുദർശനനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. 2020 ഒക്ടോബർ 29നാണ് കേസിനാസ്പദമായ സംഭവം. സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി ഷെഡ് വെച്ചതിനെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുദർശനന്റെ മക്കൾക്കും സഹോദരിക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സംഭവ സമയത്ത് മഹേഷ് നിയമവിദ്യാർത്ഥിയായിരുന്നു. വിചാരണ സമയത്ത് കോഴിക്കോട് എൻറോൾ ചെയ്ത് അഭിഭാഷകനായി.

Exit mobile version